Tuesday, November 10, 2009

പ്രണയം നഷ്ടപ്പെടുമോ?


ദുഃഖിക്കയാണോ നീ
നഷ്ട പ്രണയതെയോര്‍ത്തു
പക്ഷെ, എന്‍ സംശയം
പ്രണയം നഷ്ടപ്പെടുമോ?
ഇല്ലെന്നു മൊഴിയുന്നു പലരും
പ്രണയം തുടരുമെന്നോതുന്നവര്‍
പക്ഷെ, ദുഃഖിപ്പൂ ചിലര്‍
നഷ്ട പ്രണയതെയോര്‍ത്തു
അവരുടെ വാക്കില്‍-
പ്രണയ നൈരാശ്യം കാണുന്നു
പക്ഷെ, എന്‍ മനം പറയുന്നൂ-
നഷ്ടപ്പെടുന്നതോന്നും പ്രണയമല്ല
പ്രണയം നശിക്കയില്ല.
തുടരുന്നൂ പ്രണയം ശാശ്വതമായ്

Tuesday, May 19, 2009

കാലം

ബാല്യകാലങ്ങള്‍ കഴിഞുതുടങി എന്‍
യുവത്വകാലമടുതുവല്ലോ
യുവത്വം കഴിഞ്ഞാല്‍് വര്ധക്യത്തിന്‍
കയ്പെല്ലാരും ഒന്നറിയുമല്ലോ
പക്ഷെ, നമ്മള്‍ ജീവിച്ചിരിക്കുമെന്നെന്തുറപ്പ്
അങ്ങിനെ കേള്ക്കുംബൊളെന്‍് മന-
സ്സെന്നും നീറുകയാണല്ലോ, പക്ഷെ-
ഫലമില്ല ജീവിച്ചാല്‍ മരിക്കണം
എന്നത് ദൈവതിന്‍ നിയമമല്ലോ
ബാല്യകാലങ്ങള്‍ കഴിഞുതുടങി എന്‍
യുവത്വകാലമടുതുവല്ലോ

Friday, April 10, 2009

ജീവന്‍

ദൈവം ദാനം നല്‍്കിയീ ജീവന്‍
മാതാപിതാക്കള്‍ നല്‍്കിയീ ജീവനെതുടിപ്പുകള്‍
നിലനില്പിനാധാരമീ ജീവന്‍
ജീവനില്ലെങ്കില്‍ ശൂന്യമീ ജീവിതം

ജീവനില്ലെങ്കിലെന്തിനീ ലോകം
ജീവനില്ലെങ്കിലെന്തിനു ബന്തങള്‍
ജീവനില്ലെങ്കിലെന്തിനു ശത്രുത
ജീവനില്ലെങ്കിലെന്തിനീ ശരീരം

ജീവന്‍ ദൈവം നല്കുന്നു.അവന്‍ തന്നെ തിരിച്ചെടുക്കുന്നു.മനുഷ്യര്‍ക്കിതിനര്‍ഹതയില്ല.
അതിനാല്‍ ജീവിക്കൂ ..... ജീവിക്കാനനുവദിക്കൂ.....

Saturday, March 14, 2009

ഭീകരര്‍ നില്‍്കാത്ത മണ്ണ്

എന്തിനീ ഭീകരര്‍ ഇന്തൃയില്‍ വന്നു
പല ജാതിക്കാര്‍-
ഭാഷക്കാര്‍ പല മതക്കാരുമുള്‍-
പെട്ട ഭാരതമെന്ന മണ്ണില്‍

എന്തിനീ ഭീകരര്‍ വേട്ടയാടുന്നു ഈ-
ഭാരതമെന്ന മണ്ണിനെ
ഐക്യത്തെ തകര്‍്ക്കാനോ അഖണ്ഡതയെ തകര്‍ക്കാനോ
കഴിയില്ല ഒരുവനും ഇത് തകര്‍ക്കാന്‍

ഭീകരര്‍ വേണ്ട നമ്മുടെ രാജ്യത്ത്
ഭാരത മണ്ണില്‍ നില്കില്ല ഭീകരര്‍
തന്‍ പ്രാണന്‍ കൊടുത്തും രക്ഷിക്കും
ഭരതമക്കള്‍ തന്‍ ദേശത്തെ

Sunday, March 8, 2009

തിരമാലകള്‍ അലറുകയാണ്

അലരുകയാണീ തിരമാലകള്‍
‍രാജ്യങ്കളിലെലം അലറുകയാണ്
മനസ്സിളകുന്നിള്ളീ തിരമാലകളെ
അളെകൊല്ലുന്ന ഈ തിരമാലകള്‍

ഈ കടലെതിനാനീകനെ ദേഷ്യപ്പെടുന്നത്
വീര്യമുള്ള ഈ തിരമാലകള്‍
സുനാമി എന്ന ഈ തിരമാലകള്‍
ആളെകൊള്ളുന്ന ഈ തിരമാലകള്‍

ഈ തിരമാലകലെന്തിണനനളരുന്നത്
ദുഃഖതിലായ്തിയ തിരമാലകള്‍
അലരുകയാണീ തിരമാലകള്‍
‍രാജ്യങ്കളിലെലം അലറുകയാണ്